പൊലീസ് ആക്‌ട് ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാകും. റിപ്പീലിങ്ങ് ഓര്‍ഡിനന്‍സും ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിജ്ഞാപനമിറക്കി പിറ്റേദിവസം നിയമം പിന്‍വലിക്കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാവാനും സാധ്യത ഉണ്ട്.

പൊലീസിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതും, മാധ്യമ സ്വാതന്ത്യത്തില്‍ കടന്ന് കയറുന്നതുമായ പൊലീസ് ആക്‌ട് ഭേദഗതിക്കെതിരായ പരാതികള്‍ അവഗണിച്ചാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. അതിന്‍റെ പിറ്റേ ദിവസം വിജ്ഞാപനമിറക്കിയെങ്കിലും മണിക്കൂറിനുള്ളില്‍ നിയമം പിന്‍വലിക്കുകയായിരുന്നു. ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീലിങ്ങ് ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ സര്‍ക്കാരിനുണ്ട്. വളരെ വേഗത്തില്‍ നിയമം പിന്‍വലിക്കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും .