അ​മേ​രി​ക്ക​യി​ല്‍ പ്ര​തി​ദി​ന കോവിഡ് ബാധിതരുടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​നവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,000 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണ് ഇ​ത്. വ്യാ​ഴാ​ഴ്ച 1000 പേ​ര്‍ അ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​പ്പെ​ട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,35,156 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.