വയനാട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 188 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 185 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോ​ഗ​ബാ​ധയുണ്ടായത്. ഇ​തി​ല്‍ നാ​ല് പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേര്‍ ഇ​ത​ര സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​വരാ​ണ്.

മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ള്‍ 26 പേ​ര്‍, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ള്‍ 24, മു​ട്ടി​ല്‍ സ്വ​ദേ​ശി​ക​ള്‍ 14, വെ​ള്ള​മു​ണ്ട, പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍ 13 പേ​ര്‍ വീ​തം, ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ള്‍ 12, നൂ​ല്‍​പ്പു​ഴ,ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍ 9 പേ​ര്‍ വീ​തം, ക​ണി​യാമ്പ​റ്റ, നെ​ന്മേ​നി സ്വ​ദേ​ശി​ക​ള്‍ 8 പേ​ര്‍ വീ​തം, മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി​ക​ള്‍ 7, കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ള്‍ 6, മു​ള്ള​ന്‍​കൊ​ല്ലി, പൊ​ഴു​ത​ന, വൈ​ത്തി​രി സ്വ​ദേ​ശി​ക​ള്‍ 5 പേ​ര്‍ വീ​തം, മാ​ന​ന്ത​വാ​ടി, എ​ട​വ​ക സ്വ​ദേ​ശി​ക​ള്‍ 4 പേ​ര്‍ വീ​തം,അമ്പ​ല​വ​യ​ല്‍, ത​വി​ഞ്ഞാ​ല്‍, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ 3 പേ​ര്‍ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ള്‍ 2 പേ​ര്‍, തൊ​ണ്ട​ര്‍​നാ​ട്, വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ച്ചത്.

137 പേ​ര്‍ രോ​ഗ​മു​ക്തരായി. നി​ല​വി​ല്‍ 882 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6747 ആ​യി. 5819 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി.