ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങി റഷ്യ. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണ്ണ നിക്ഷേപമുള്ള ഖനിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി കമ്പനിയായ പോളിയസാണ് ഈ ഖനിയുടെ ഉടമസ്ഥാവകാശത്തിനായി ശ്രമിക്കുന്നത്. 540 ദശലക്ഷം ടണ്‍ അയിര് നിക്ഷേപം ഈ ഖനിയില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 40 മില്യണ്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണം ഇവിടെ നിന്നും ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ലോകത്തിലെ ഏറ്റവും വലുതും പുതിയതും സജീവമായതുമായ സ്വര്‍ണ്ണ ഖനിയാണ് സുഖോയ് ലോഗ്. 2020 മെയ് 31 ലെ കണക്ക് പ്രകാരം 540 ദശലക്ഷം ടണ്‍ അയിര് നിക്ഷേപം ഈ ഖനിയിലുണ്ട്.

റഷ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി കമ്പനിയാണ് പോളിയസ്. 2019 ല്‍ 2.8 ദശലക്ഷം ഔണ്‍സ് സ്വര്‍ണ്ണം കമ്പനി ഉത്പാദിപ്പിച്ചിരുന്നു. 2020 ലും അത്രത്തോളം സ്വര്‍ണ്ണം ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.