സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ 19 പേര്‍ കൂടി മരിച്ചു.416 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 433 പേര്‍ കൊവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,46,047 പോസിറ്റീവ് കേസുകളില്‍ 3,32,550 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു.

ആകെ മരണസംഖ്യ 5348 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുകയാണ്. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8149 പേരാണ്. അതില്‍ 769 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്.