ചെന്നൈ: ക്രിക്കറ്റ്​ താരം ഇര്‍ഫാന്‍ പത്താന്​ പിറന്നാള്‍ സമ്മാനമായി തമിഴ്​ ചിത്രം കോബ്രയില ഫസ്​റ്റ്​ ലുക്​ പോസ്​റ്റര്‍ പുറത്തുവിട്ടു. ഇര്‍ഫാന്​ പിറന്നാളാശംസകളുമായി സംവിധായകന്‍ അജയ്​ ഗണമുത്തുതന്നെയാണ്​ പോസ്​റ്റര്‍ പുറത്തുവിട്ടത്​.

ചിയാന്‍ വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഫ്രഞ്ച്​ ഇന്‍റര്‍പോള്‍ ഓഫീസറായ അസ്​ലന്‍ യില്‍മാസായാണ്​ ഇര്‍ഫാന്‍ പത്താന്‍ വേഷമിടുന്നത്​. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഔള്‍ റൗണ്ടര്‍മാരില്‍ ഒരാളായ പത്താന്‍്റെ സിനിമയിലെ അരങ്ങേറ്റമാണിത്​.

കോബ്ര സിനിമയില്‍ വിക്രം 20ഓളം വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്നാണ്​ വിവരം. കോവിഡ്​ വ്യാപനത്തിന്​ മുമ്പ്‌​ റഷ്യയില്‍ ചിത്രത്തി​െന്‍റ ഷൂട്ടിങ്​ പുരോഗമിച്ചിരുന്നു. കോവിഡ്​ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ റഷ്യന്‍ പശ്ചാത്തലമൊരുക്കി ഷൂട്ടിങ്​ തുടരാനാണ്​ അണിയ പ്രവര്‍ത്തകരുടെ തീരുമാനം.

ഡെമോന്‍്റെ കോളനി, ഇമൈക നൊടികള്‍ എന്നിവയാണ്​ സംവിധായകന്‍ അജയ്​മുത്തുവിന്‍്റെ മുന്‍ സിനിമകള്‍. ഒക്​ടോബര്‍ 27ന്​ 36ാം പിറന്നാളാണ്​ ഇര്‍ഫാന്‍ ആഘോഷിച്ചത്​