കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത എം.ശിവശങ്കറെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു. പൊലീസ് ഒരുക്കിയ കര്‍ശന സുരക്ഷയ്ക്ക് ഇടയിലാണ് ശിവശങ്കറുമായി ഇഡി സംഘം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്.

അതേസമയം ശിവശങ്കറെ ഇഡി ഓഫീസില്‍ എത്തിച്ചതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവശങ്കറുമായി വരുന്ന ഇഡി സംഘത്തിനൊപ്പം ചേര്‍ന്നു.

കസ്റ്റഡിയിലെടുത്ത ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് തന്നെ ഇഡി രേഖപ്പെടുത്തും എന്നാണ് സൂചന. ഇഡിയുടെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് സൂചന.