കോവിഡ് ചികിത്സക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നും, കോവിഡ് ചികിത്സ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും പൂര്‍ണമായും സൗദിയില്‍ സൗജന്യമാണെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ വക്താവ് പറഞ്ഞു.

ഈ ആനുകൂല്യം നിയമലംഘകര്‍ക്കും ലഭിക്കും. വൃക്ക, കരള്‍, ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ക്കും, ജീവിത ശൈലി രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍, കോവിഡിനുള്ള ചികിത്സ സര്‍ക്കാര്‍ ചെലവിലും, മറ്റ് ചികിത്സകള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയിലുമാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.