ബെംഗളൂരു : കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,130 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 8,715 പേര്‍കൂടി രോഗമുക്തരായി . ആകെയുള്ള 8,05,947 രോഗികളില്‍ 75,423 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,19,558 പേര്‍ രോഗമുക്തരായി. 10,947 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്നുമാത്രം 42 മരണം റിപ്പോര്‍ട്ട് ചെയ്തു.

ആന്ധ്രാപ്രദേശില്‍ പുതിയ രോഗികളുടെ എണ്ണം 2,000ത്തില്‍ താഴെയാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,901 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . 19 പേര്‍ മരിച്ചു. 8,08,924 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്. 6,606 പേരുടെ ജീവന്‍ ഇതുവരെ നഷ്ടമായി. 28,770 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.