മുംബൈ: ആശ്വാസം നല്‍കി തുടര്‍ച്ചയായ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 6,059 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കോവിഡ് കണക്കുകള്‍.

പുതുതായി 5,648 പേരാണ് രോഗമുക്തി നേടിയത്. 112 പേര്‍ കൂടി മരിച്ചതോടെ, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 43,264 ആയി ഉയര്‍ന്നു. നിലവില്‍ 16,45,020 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 14,60,755 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് 88.8 ശതമാനമാണ്. 1,40,486 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം കുറയുകയാണ്. ഇന്ന് 2997 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 21 പേര്‍ കൂടി മരിച്ചതോടെ, മൊത്തം കോവിഡ് മരണം 6587 ആയി ഉയര്‍ന്നു.

നിലവില്‍ 8,07,023 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 30,867 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.