ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അറുപത്തിമൂന്നുകാരനായ ശക്തികാന്തയ്ക്കു രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച താന്‍ വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്നും അദ്ദേഹം അറിയിച്ചു.

റിസര്‍വ് ബാങ്ക് ജോലി സാധാരണഗതിയില്‍ തുടരും . താന്‍ എല്ലാ ദിവസവും ഉണ്ടാകും . ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ടെലിഫോണ്‍, വീഡിയോ കോള്‍ എന്നിവ മുഖേന തന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.