ഡല്‍ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കി കൊണ്ടുളള മാര്‍ഗരേഖ പുറത്തിറങ്ങി. രണ്ട് കോടി രൂപ വരെയുളള വായ‌്‌പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കുക. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കേന്ദ്ര ധനമന്ത്രാലയമാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

പിഴപ്പലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6500 കോടി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. മൊറട്ടോറിയം കാലത്തെ വായ്‌പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. അക്കാര്യങ്ങള്‍ നവംബര്‍ രണ്ടിന് കോടതി പരിശോധിക്കും. ഭവന, വിദ്യാഭ്യാസ, വാഹന വായ്‌പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എം.എസ്.എം.ഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക.