തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി ബ​​​സു​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ഡി​​​പ്പോ എ​​​ന്‍​​​ജി​​​നി​​​യ​​​റെ സ്ഥ​​​ലംമാ​​​റ്റി . എ​​​റണാ​​​കു​​​ളം ഡി​​​പ്പോ എ​​​ന്‍​​​ജി​​​നി​​​യ​​​ര്‍ പി.​​​പി.​​​ മാ​​​ര്‍​​​ട്ടി​​​നെ​​​യാ​​​ണ് സി​​​എം​​​ഡി ബി​​​ജു​​​പ്ര​​​ഭാ​​​ക​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം സു​​​ല്‍​​​ത്താ​​​ന്‍ ബ​​​ത്തേ​​​രി യൂ​​​ണി​​​റ്റി​​​ലേ​​​ക്കു മാ​​​റ്റിയ​​​ത്.

പ​​​ക​​​രം സു​​​ല്‍​​​ത്താ​​​ന്‍ ബ​​​ത്തേ​​​രി ഡി​​​പ്പോ എ​​​ന്‍​​​ജി​​​നി​​​യ​​​ര്‍ പി.​​​എം. ബി​​​ജു​​​വി​​​നെ എ​​​റണാ​​​കു​​​ളം ഡി​​​പ്പോ​​​യി​​​ലേ​​​ക്കും നി​​​യ​​​മി​​​ച്ചു. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ബ​​​സു​​​ക​​​ള്‍ സ​​​ര്‍​​​വീ​​​സ് ന​​​ട​​​ത്താ​​​ത്ത​​​തു​​​മൂ​​​ലം ഡി​​​പ്പോ​​​ക​​​ളി​​​ലും ഗാരേ​​​ജു​​​ക​​​ളി​​​ലും കി​​​ട​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സം കൂ​​​ടുമ്പോള്‍ അ​​​റ്റ​​​കു​​​റ്റപ്പണി​​​ക​​​ള്‍ ന​​​ട​​​​​​ത്തു​​​ക​​​യും യ​​​ഥാ​​​സ​​​മ​​​യം ച​​​ലി​​​പ്പി​​​ച്ച്‌ വ​​​ര്‍​​​ക്കിം​​​ഗ് ക​​​ണ്ടീ​​​ഷ​​​നി​​​ല്‍ നി​​​ല​​​നി​​​ര്‍​​​ത്ത​​​ണ​​​മെ​​​ന്നു സി​​​എം​​​ഡി നിര്‍ദ്ദേശിച്ചിരുന്നു .

എ​​​ന്നാ​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ഡി​​​പ്പോ​​​യോ​​​ടു ചേ​​​ര്‍​​​ന്നു​​​ള്ള ഗ്യാ​​​രേ​​​ജി​​​ല്‍ നി​​​ര്‍​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ബ​​​സു​​​ക​​​ളി​​​ല്‍ വ​​​ള്ളി​​​ക​​​ള്‍ പ​​​ട​​​ര്‍​​​ന്നുപി​​​ടി​​​ച്ച്‌ കാ​​​ടു ക​​​യ​​​റി​​​യ അ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ഫോ​​​ട്ടോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​​​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഡി​​​പ്പോ എ​​​ന്‍​​​ജി​​​നി​​​യ​​​റു​​​ടെ ഭാ​​​ഗ​​​ത്തുനി​​​ന്നും അ​​​നാ​​​സ്ഥ ഉ​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു