മിഷിഗൺ ∙ മിഷിഗൺ സെന്റ് ജോൺ മാർത്തോമാ ചർച്ച വാർഷിക കൺവൻഷൻ സെപ്റ്റംബർ 19 ശനി., 20 ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു .

വാർഷിക കൺവൻഷന്റെ പ്രഥമ ദിന ഉദ്ഘാടനം നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ യൂയാകിം മാർ കൂറോലോസ് മെത്രാച്ചൻ നിർവഹിക്കും. മുൻ ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമാ ചർച്ച വികാരിയും , കൺവെൻഷൻ പ്രാസംഗീകനുമായ റവ സാജൻ മാത്യു, റവ ഷിബി വര്ഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും .

ദിവസവും രാത്രി ഏഴിന് ആരംഭിക്കുന്ന വെർച്യുൽ കൺവൻഷനിലേക്ക് സഭ വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ :ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു .

കൺവൻഷനിൽ പങ്കെടുക്കുന്നതിന്

webex.com , Meeting ID- 797689687

Telephone- 14084189386, ID- 797689687

കൂടുതൽ വിവരങ്ങൾക്കു ജോൺ വര്ഗീസ്- 586 610 9932 ,ഷൈൻ ഈപ്പൻ- 586 863 7231