പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കാണപ്പെട്ട ചിറ്റാര്‍ കുടപ്പന മത്തായി (പൊന്നു-41) യുടെ മൃതദേഹം, പ്രതികളെ പിടികൂടാതെ സംസ്കരിക്കില്ലെന്ന് ഭാര്യ ഷീബയും ബന്ധുക്കളും. വ​ന​പാ​ല​ക​രാ​ണ് ത​ന്‍റെ ഭ​ര്‍ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളെ​ന്നും ത​നി​ക്കു നീ​തി കി​ട്ട​ണ​മെ​ന്നും ഷീ​ബ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു. താ​നും ര​ണ്ടുകു​ട്ടികളും അ​ട​ക്കം ഒ​മ്ബ​തം​ഗ കു​ടും​ബ​മാ​ണ് ഇ​പ്പോ​ള്‍ അ​നാ​ഥ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ഷീ​ബ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം കു​ട​പ്പ​ന​യി​ല്‍ ഇ​വ​രു​ടെ കു​ടും​ബ​വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു വൈ​കു​ന്നേ​രം ഭാ​ര്യ​യു​ടെ​യും മാ​താ​വി​ന്‍റെ​യും ക​ണ്‍മു​മ്ബി​ല്‍ നി​ന്നാ​ണ് ഏ​ഴം​ഗ വ​ന​പാ​ല​ക​സം​ഘം മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​നാ​തി​ര്‍ത്തി​യി​ലെ കാ​മ​റ ത​ക​ര്‍ക്ക​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ല്‍ നി​യ​മ​പ​ര​മാ​യ യാ​തൊ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക​ള്‍ ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണെ​ന്നും കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​കന്‍ ജോ​ണി കെ.​ ജോ​ര്‍ജ് പ​റ​ഞ്ഞു.

മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​ത്തി​യി​രു​ന്നു. കി​ണ​റ്റി​ല്‍ വീ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു​വെ​ന്ന രീ​തി​യി​ല്‍ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ മോ​ര്‍ച്ച​റി​യി​ല്‍ വ​ച്ചു. പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന പ്ര​കാ​രം മു​ങ്ങി​ മ​ര​ണ​മാ​ണെ​ന്ന് അം​ഗീ​ക​രി​ച്ച്‌ സം​സ്കാ​രം ന​ട​ത്തി​ല്ലെ​ന്ന് ഭാ​ര്യ വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത മാ​റ​ണം. മ​ത്താ​യി​യു​ടെ മ​ര​ണം അം​ഗീ​ക​രി​ക്കാ​ന്‍ ഇ​പ്പോ​ഴും ത​ങ്ങ​ള്‍ക്കാ​കി​ല്ലെ​ന്ന് ഷീ​ബ പ​റ​ഞ്ഞു. ഭാര്യയും രണ്ട് പെണ്‍കുട്ടികളും വയോധികയായ മാതാവും ഭിന്നശേഷിക്കാരിയായ സഹോദരിയും വിധവയായ മറ്റൊരു സഹോദരിയും അവരുടെ രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഫാം ഉടമയായ മത്തായി.