മസ്​കത്ത്​: 1653 പേര്‍ക്ക്​ കൂടി ഒമാനില്‍ കോവിഡ്​ ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 60240 ആയി. ബുധനാഴ്​ച 665 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികള്‍ 78569 ആയി. 1314 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 618 പേര്‍ സ്വദേശികളും 47 പേര്‍ പ്രവാസികളുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര്‍ കൂടി മരണപ്പെട്ടു​. ഇതോടെ മരണ സംഖ്യ 412 ആയി ഉയര്‍ന്നു. 52 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 522 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 184 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17917 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. മസ്​കത്തിലാണ്​ ഇന്ന്​ കൂടുതല്‍ ​പുതിയ രോഗികളുള്ളത്​. 220 പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള വടക്കന്‍ ബാത്തിനയില്‍ 145 പേര്‍ക്കും പുതുതായി വൈറസ്​ ബാധ കണ്ടെത്തി. വിലായത്ത്​ തലത്തിലെ കണക്കുകള്‍ പരിശോധിക്കു​േമ്ബാള്‍ സീബാണ്​ മുന്നില്‍. 83 പേര്‍ക്കാണ്​ ഇവിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 63 രോഗികളുള്ള സുഹാറാണ്​ അടുത്ത സ്​ഥാനത്ത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍, പുതിയ രോഗികള്‍ എന്നിവര്‍ ചുവടെ;
1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-8577,7642,3; ബോഷര്‍-10338,8833,34; മസ്​കത്ത്​- 1628,1597,10; അമിറാത്ത്-3246,2479,55; സീബ്​ -15235,11963, 83; ഖുറിയാത്ത്​-999,698,35.
2. വടക്കന്‍ ബാത്തിന: സുവൈഖ്​ -2801,1936,38; ഖാബൂറ-1074,643,8; സഹം-2330,1485,2; സുഹാര്‍ -4421,2769,63; ലിവ -1196,733,24; ഷിനാസ്​ -1248,770,10.
3. തെക്കന്‍ ബാത്തിന: ബര്‍ക്ക-4300,3046,45; വാദി മആവില്‍-373,293,2; മുസന്ന-1944,1330,24; നഖല്‍ -402,267,4; അവാബി- 257,204,7; റുസ്​താഖ്​ -1804,1261,27.
4. ദാഖിലിയ: നിസ്​വ-1163,795,6; സമാഇല്‍-1154,832,6; ബിഡ്​ബിദ്-665,492,10; ഇസ്​കി -548,401,0; മന-186,131,1; ഹംറ-221,158,0; ബഹ്​ല -518,358,6; ആദം-248,180,1.
5. ദോഫാര്‍: സലാല- 2499,1737,20; മസ്​യൂന-57,48,0; ഷാലിം-70,52,0; മിര്‍ബാത്ത്​-168,168,0; തഖാ-17,13,0; തുംറൈത്ത്​-60,44,0; റഖിയൂത്ത്​ -10,5,0; ദല്‍ഖൂത്ത്​-11,6,0; മഖ്​ഷന്‍-1,0,0; സദാ- 1,1,0.
6. അല്‍ വുസ്​ത: ഹൈമ-157,136,0; ദുകം -1217,1167,0; അല്‍ ജാസിര്‍-195,160,0; മഹൂത്​ – 22,18,0.
7. തെക്കന്‍ ശര്‍ഖിയ: ബുആലി-1016,874,27; ബുഹസന്‍-217,212,2; സൂര്‍-951,820,15; അല്‍ കാമില്‍ -249,169,6; മസീറ-22,10,4.
8. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 335,233,8; അല്‍ ഖാബില്‍-137,101,0; ബിദിയ -307,183,4; മുദൈബി -1028,701,11; ദമാ വതായിന്‍-216,147,2; വാദി ബനീ ഖാലിദ്​ -76,47,1.
9. ബുറൈമി: ബുറൈമി -832,613,8; മഹ്​ദ-23,19,1; സുനൈന-9,6,0.
10. ദാഹിറ: ഇബ്രി-1382,936,36; ദങ്ക്​-150,114,7; യന്‍കല്‍ -201,158,9.
11. മുസന്ദം: ഖസബ്​ -37,28,0; ദിബ്ബ-12,8,0; ബുക്ക -8,6,0.