കോട്ടയം: ഏഴുവര്‍ഷം മുന്‍പ് പള്ളിക്കത്തോട്ടില്‍ നിന്ന് കാണാതായ ദമ്ബതിമാരെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്ബില്‍ ടോം തോമസ് ഭാര്യ റീജ തോമസ് എന്നിവരെയാണ് ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയത്. കോടതിയില്‍ഹാജരാക്കിയ ശേഷം ഇവരെ വിട്ടയച്ചുസാമ്ബത്തികബാധ്യത മൂലമാണ് ഇവര്‍ നാടുവിട്ടതെന്ന് പോലീസ് പറയുന്നു.

അടുത്തിടെ ദമ്ബതിമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ആലപ്പുഴയില്‍ വെച്ച്‌ ഇവരെ കണ്ടകാര്യം ഒരാള്‍ പോലീസില്‍ പറയുകയായിരുന്നു. കാണാതായസംഭവത്തില്‍ കേസുനിലനില്‍ക്കുന്നതിനാല്‍ ഇരുവരെയും അറസ്റ്റ് ചെയ്തു കോടതില്‍ ഹാജരാക്കി.

നാടുവിട്ടതിനുശേഷം ആദ്യത്തെ 15 ദിവസം ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തില്‍ കഴിഞ്ഞു. ശേഷം ആലപ്പുഴയില്‍ പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു 25 മുറികളും ചെറിയ ഹട്ടുകളുമുള്ള സ്ഥാപനം വാടകയ്ക്ക് എടുത്ത് നടത്തുന്നതിനൊപ്പം ചെറിയ ഹോട്ടലും നടത്തിയിരുന്നു.