സച്ചിന്‍ പൈലറ്റിനെതിരെയും 18 വി​മ​ത എംഎല്‍എമാര്‍ക്കെതിരെയും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു. ഇവര്‍ക്കെതിരെ അയോഗ്യതാ നോട്ടീസ് നല്‍കിയതു പ്രകാരമുള്ള നടപടിയെടുക്കുന്നത് നീട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു.ഈ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് രാജസ്ഥാന്‍ അസംബ്ലി സ്പീക്കര്‍ സി.പി ജോഷി പിന്‍വലിച്ചത്.

ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ ത​ട​യ​ണ​മെ​ന്ന് നേ​ര​ത്തെ ന​ല്‍​കി​യ ഹ​ര്‍​ജി കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യ​ത്. പ​ഴ​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച്‌ പു​തി​യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ്പീ​ക്ക​റു​ടെ ആ​വ​ശ്യം ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

സ്പീ​ക്ക​ര്‍ ന​ല്‍​കി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​നെ​തി​രേ സ​ച്ചി​ന്‍ പൈ​ല​റ്റ് വി​ഭാ​ഗം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ന​ട​പ​ടി​ക​ള്‍ താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞ​തി​നെ​തി​രേ സ്പീ​ക്ക​ര്‍ നേ​ര​ത്തെ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഇ​ന്ന​ലെ സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഈ ​ഹ​ര്‍​ജി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ച്ച സു​പ്രീം കോ​ട​തി, ഹൈ​ക്കോ​ട​തി ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളു​ക​യും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ടു​ന്ന​തി​നു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന സ​ച്ചി​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക്കു താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തോ​ടെ​യാ​ണ് നേ​ര​ത്തെ​യു​ള്ള ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച്‌ പു​തി​യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യ​ത്. രാജസ്ഥാന്‍ സ്പീക്കറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലായിരുന്നു ഹൈക്കോടതിയില്‍ വാദിച്ചത്. സ്പീ​ക്ക​റു​ടെ ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ല്‍ ഗു​രു​ത​ര​മാ​യ ഭ​ര​ണ​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ക​പി​ല്‍ സി​ബ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പു​തി​യ ഹ​ര്‍​ജി ന​ല്‍​കാ​നാ​ണ് നീ​ക്കം.