ഇംഗ്ലണ്ടില്‍ ആദ്യമായി വളര്‍ത്തു മൃഗത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ലണ്ടനിലെ സറി കൗണ്ടിയിലാണ്​ ഒരു കുടുംബത്തിന്റെ വളര്‍ത്തു പൂച്ചക്ക്​ രോഗം സ്​ഥിരീകരിച്ചത്​. രാജ്യത്തെ മൃഗവകുപ്പ്​ മേധാവിയാണ്​ ഇക്കാര്യം അറിയിച്ചത്​. എന്നാല്‍, മൃഗങ്ങളിലൂടെ കോവിഡ്​ വ്യാപിക്കുമെന്ന്​ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു

”മൃഗങ്ങളില്‍​ രോഗം സ്​ഥിരീകിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്​. ഈ പൂച്ചയില്‍ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം വ്യാപിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല”-പരിസ്​ഥിതി മന്ത്രാലയം പ്രതികരിച്ചു.