മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 7,924 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,83,723 ആയി.

227 പേരാണ് ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 13,883 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 8,706 പേര്‍ക്ക് രോഗ മുക്തി നേടി. 2,21,944 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. 1,47,592 ആണ് ആക്ടീവ് കേസുകള്‍.

സംസ്ഥാനത്തെ രോഗ മുക്തി നിരക്ക് 57.84 ശതമാനമായെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.