ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ 300 പള്ളികള്‍ കൂടി തുറക്കും.ഈദ് നമസ്‌കാരത്തിനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും പരിമിത എണ്ണം പള്ളികള്‍ക്ക് അനുമതി. ഏതാനും ഈദ് പ്രാര്‍ത്ഥനാ സ്ഥലങ്ങളും തുറക്കും.. കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ 3-ാം ഘട്ടത്തിന്റെ ഭാഗമായാണിത്.

വിശ്വാസികള്‍ നിര്‍ബന്ധമായും കോവിഡ്-19 മുന്‍കരുതല്‍ പാലിക്കണമെന്നും ഔഖാഫ് ഇസ്‌ലാമിക കാര്യമന്ത്രാലയം ഓര്‍മപ്പെടുത്തി. വിട്ടുമാറാത്ത രോഗമുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥന തുടരണമെന്നും നിര്‍ദേശം.

വിശ്വാസികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ ശാരീരിക അകലം പാലിക്കണം. പള്ളികളില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സ്മാര്‍ട് ഫോണില്‍ ഇഹ്തെറാസ് ആപ്ലിക്കേഷന്‍ കാണിക്കണം. ഫെയ്സ് മാസ്‌ക് ധരിച്ചിരിക്കണം.