ഒമാനില്‍ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1147 പേര്‍ക്ക്. ഇതോടെ മൊത്തം രോഗബാധിതര്‍ 76005 ആയി. 3187 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ പ്രവാസികളുമാണ്​. 1238 പേര്‍ക്ക്​ കൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്​തരുടെ എണ്ണം 55299 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 384 ആയി. 53 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

545 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 167 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20322 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലാണ്​ പുതിയ രോഗികള്‍ കൂടുതല്‍.489 പേര്‍ക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള മസ്​കത്തില്‍ 267 പുതിയ രോഗികളുണ്ട്​.