ന്യൂഡല്‍ഹി : “പ്രതിരോധ ഇടപാടിന് കോഴ വാങ്ങിയ’ കേസില്‍ സമതാ പാര്‍ടി മുന്‍ പ്രസിഡന്റ് ജയ ജെയ്റ്റ്ലിയും മറ്റ് രണ്ടുപേരും കുറ്റക്കാരാണെന്ന് ഡല്‍ഹി സിബിഐ പ്രത്യേക കോടതി. 29ന് ശിക്ഷ വിധിക്കും.ജയ ജെയ്റ്റ്ലിക്ക് പുറമേ അക്കാലത്തെ സമതാ പാര്‍ടി നേതാവ് ഗോപാല്‍ പച്ചേര്‍വാല്‍, മേജര്‍ ജനറല്‍ (റിട്ട.) എസ് പി മുര്‍ഗെയ് എന്നിവരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക ജഡ്ജി വിരേന്ദര്‍ഭട്ട് ഉത്തരവിട്ടു.

തെഹല്‍ക്ക 20 വര്‍ഷംമുമ്ബ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇവര് കുടുങ്ങിയത്. സൈന്യത്തിന് തെര്‍മല്‍ ഇമേജിങ് ക്യാമറ വില്‍ക്കാനുള്ള കരാറിനായെത്തി, സ്വകാര്യകമ്ബനി പ്രതിനിധികള്‍ എന്ന വ്യാജേന എത്തിയ തെഹല്‍ക്കാ റിപ്പോര്‍ട്ടര്‍മാര്‍ പ്രതികള്‍ കോഴ വാങ്ങുന്ന ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി. കമ്ബനി പ്രതിനിധിയെന്ന വ്യാജേന എത്തിയ റിപ്പോര്‍ട്ടറില്‍നിന്ന് ജയ ജെയ്റ്റ്ലി രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന് കോടതി കണ്ടെത്തി.