ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും സാമ്പിളുകളുടെ എണ്ണത്തിലും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,145 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. 63.92 ശതമാനമാണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരേക്കാള്‍ 1.89 തവണ അധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണം.

കൂടാതെ ആദ്യമായി ഒറ്റദിവസം 4,40,000 ത്തില്‍ അധികം കൊവിഡ് പരിശോധനകള്‍ എന്ന നേട്ടവും രാജ്യം കൈവരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,42,263 സാമ്പിളുകളാണ് പരിശോധിച്ചത്. ദശലക്ഷത്തില്‍ പരിശോധനാ നിരക്ക് 11,805 ആയി വര്‍ദ്ധിച്ചു. രാജ്യത്ത് ആകെ 1,62,91,331 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. മരണനിരക്കിലും കുറവുണ്ട്.