കൊല്ലം: അപകടമരണത്തില്‍ ജീവന്‍ നഷ്ടപെട്ട തന്റെ ഭര്‍ത്താവിന്റെ അവയവങ്ങള്‍ ദാനം ചെയ്ത വഴി അനുജിത്തിന്റെ ഭാര്യ പ്രിന്‍സി മാതൃകയാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. അനുജിത്തിന്റെ കുടുംബത്തെ സഹായിക്കേണ്ടത് സാമൂഹ്യ ഉത്തരവാദിത്വമാണ്. അതിനായി വനിതാ കമ്മീഷന്‍ മുന്‍കൈ എടുക്കും.
മിശ്രവിവാഹിതരായ അനുജിത്ത്-പ്രിന്‍സി ദമ്ബതികള്‍ക്ക് മുന്നു വയസുള്ള മകനും ഉണ്ട്. മിശ്ര വിവാഹത്തിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ടിവന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് അനുജിത്തിലൂടെ നഷ്ടമായത്.
2010-ല്‍ വലിയൊരു ട്രെയിനപകടം ഒഴിവാക്കുന്നതില്‍ അനുജിത്തിന്റെ സമയോചിത ഇടപെടല്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷപെടുത്തിയിരുന്നു. അനുജിത്തിന്റെ ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നതടക്കം നല്ലൊരു തുക കടബാധ്യതയിലാണ് പ്രിന്‍സി. മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പുമന്ത്രിയുടേയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വരുമെന്നും ഷാഹിദാ കമാല്‍ വ്യക്തമാക്കി.