തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് അതിവേഗത്തില്‍ പടരുന്നു. സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയില്‍ 17,000 ആളുകള്‍ക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാം എന്ന് വെളിപ്പെടുത്തല്‍. ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയാണ്. . പുല്ലുവിളയുടെ ചാര്‍ജ്ജുള്ള ഡോക്ടര്‍ മംഗളയാണ് ഈ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയത്. ആകെ 35,000 പേരാണ് പുല്ലുവിളയില്‍ ഉള്ളത്. ഇതിന്റെ പാതി പേര്‍ക്കെങ്കിലും കൊവിഡ് പിടിപെട്ടിരിക്കാം എന്നാണ് ഇപ്പോള്‍ വിലയിരുത്തലുണ്ടായിരിക്കുന്നത്.

അതേസമയം സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടെന്നണ് മന്ത്രിസഭാ തീരുമാനം. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വകക്ഷി യോഗത്തിന്റേയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിക്കും. നിലവിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.