ആലപ്പുഴ; റ്റി. ഡി മെഡിക്കല്‍ കോളേജ് വണ്ടാനം പ്ലാസ്മ തെറാപ്പിയില്‍ സ്വയം പര്യാപ്തത നേടിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

കോവിഡ് ചികിത്സക്കായി ആശുപത്രിയുടെ ബ്ലഡ്‌ ബാങ്കിലുള്ള അഫേര്‍സിസ് (apheresis) മെഷീന്‍ വഴി കോവിഡ് കോണ്‍വാലെന്റ് പ്ലാസ്മ ശേഖരിച്ചു. തണ്ണീര്‍മുക്കം സ്വദേശി സജിമോനാണ് പ്ലാസ്മ നല്‍കിയത്. ഇപ്പോള്‍ ചികിത്സയിലുള്ള ഒരു കോവിഡ് രോഗിക്ക് ഇത് നല്‍കും.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. മായയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷിഫി, സയന്റിഫിക്ക് അസിസ്റ്റന്റ് രവീന്ദ്രന്‍, ഡോ. ഷാഹിദ, ഡോ. മഗ്ദലിന്‍, ഡോ. റിതി എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പ്ലാസ്മ ശേഖരിച്ചത്.

കഴിഞ്ഞ ദിവസം പ്ലാസ്മ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികത്സലായിരുന്ന രോഗി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയിരുന്നു, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നാണ് പ്ലാസ്മ എത്തിച്ചത്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തന്നെ പ്ലാസ്മ ശേഖരിക്കാന്‍ തിരുമാനിച്ചത്.

ചിത്ര വിവരണം: തണ്ണീര്‍മുക്കം സ്വദേശി സജിമോന്‍ കണ്‍വാലസന്‍റ് പ്ലാസ്മ വണ്ടാനം ടി ഡി മെഡിക്കല്‍ കോളേജില്‍ നല്‍കുന്നു.