ചാലക്കുടി: കോവിഡ് ബാധിതരെ പാര്‍പ്പിക്കാന്‍ നഗരസഭ പ്രദേശത്ത് 2 കെട്ടിടങ്ങള്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച്‌ കലക്ടര്‍ ഉത്തരവായി. സെന്റ് ജയിംസ് അക്കാദമി കെട്ടിടത്തില്‍ 220 ബെഡും വ്യാസ വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ 400 ബെഡും സജ്ജമാക്കാനാണ് തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ പ്രദേശത്തു കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും റിവേഴ്സ് ക്വാറന്റീന്‍ ഫെസിലിറ്റീസ് കേന്ദ്രങ്ങളും ഒരുക്കുന്നതിനാണ്. കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല നഗരസഭയ്ക്കാണ്.

ഇവ കൂടാതെ നഗരസഭ അതിര്‍ത്തിയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും റിവേഴ്സ് ക്വാറന്റീന്‍ കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് 8 സ്ഥലങ്ങള്‍ കൂടി നഗരസഭ നിര്‍ദേശിച്ചിരുന്നു. നിലവില്‍ പോട്ട ആശ്രമത്തില്‍ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.