ജയ്​പൂര്‍: സചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടും തമ്മിലുള്ള പോരില്‍ പ്രതിസന്ധിയിലായ രാജസ്ഥാനില്‍ അടുത്ത ആഴ്​ച വിശ്വാസ വോ​ട്ടെടു​പ്പ്​​ നടന്നേക്കുമെന്ന്​ സൂചന. ​നിയമസഭ വിളിച്ചു കൂട്ടി വിശ്വാസം തെളിയിക്കാനാണ്​ ഗെഹ്​ലോട്ട്​ ഒരുങ്ങുന്നതെന്നാണ്​ വിവരം. ശനിയാഴ്​ച ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്​ചയില്‍ അടുത്ത ആഴ്​ച തന്നെ വിശ്വാസം തെളിയിക്കാനുള്ള സന്നദ്ധത ഗെഹ്​ലോട്ട്​ അറിയിച്ചതായാണ്​ വിവരം. ഇതിനിടെ നേതരത്തേ കോണ്‍ഗ്രസ്​ സര്‍ക്കാറിന്​ പിന്തുണ പിന്‍വലിച്ച പ്രാദേശിക പാര്‍ട്ടിയുടെ രണ്ട്​ എം.എല്‍.എമാര്‍ ഗെഹ്​ലോട്ട്​ സര്‍ക്കാറിന്​ പിന്തുണ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. …