തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വര്‍ക്‌ഷോപ് ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പോകാതിരുന്നത് പന്തികേടു മണത്തതിനാലെന്ന് സി. ദിവാകരന്‍. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ അധ്യക്ഷനായിരിക്കണമെന്ന പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉദ്‌ഘാടന ചടങ്ങിലേക്ക് അദ്ദേഹത്തെ വിളിച്ചത്. എന്നാല്‍ തന്റെ സൗകര്യം മുന്‍കൂട്ടി ചോദിക്കാതെ തീയതിയും സമയവും തീരുമാനിച്ചതിനാലും പന്തികേട് തോന്നിയതിനാലും സി. ദിവാകരന്‍ പങ്കെടുത്തില്ല.

സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെറീഫ്, സിപിഎം ഏരിയ സെക്രട്ടറി ആര്‍. ജയദേവന്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനും ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവുമായ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവരും വിട്ടുനിന്നു.