അ​​​മേ​​​രി​​​ക്ക​​​ന്‍ പൗ​​​രാ​​​വ​​​കാ​​​ശ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ മു​​​ന്ന​​​ണിപ്പോ​​​രാ​​​ളി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​യ ജോ​​​ണ്‍ ലൂ​​​യി​​​സ്(80) അ​​​ന്ത​​​രി​​​ച്ചു. കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി പാ​​​ന്‍​​​ക്രി​​​യാ​​​റ്റി​​​ക് കാ​​​ന്‍​​​സ​​​റി​​​നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ‘ബിഗ് സിക്സ്’ എന്നു പേരുകേട്ട ലോകത്തെ ആറു സുപ്രധാന നേതാക്കളിലൊരാളായിരുന്നു.

ആ​​​ഫ്രി​​​ക്ക​​​ന്‍ വം​​​ശ​​​ജ​​​രോ​​ടു​​ള്ള വി​​​വേ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള പൗ​​​രാ​​​വ​​​കാ​​​ശ പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​റു​​പ​​തു​​ക​​ളി​​ല്‍ ന​​യി​​ച്ച​​ത് മാ​​ര്‍​​ട്ടി​​ന്‍ ലൂ​​ഥ​​ര്‍ കിം​​ഗും ജോ​​ണ്‍ ലൂ​​യി​​സും അ​​ട​​ക്ക​​മു​​ള്ള നേ​​താ​​ക്ക​​ളാ​​യി​​രു​​ന്നു.1987ലാ​​​ണ് ലൂ​​​യി​​​സ് ആ​​​ദ്യ​​​മാ​​​യി കോ​​​ണ്‍​​​ഗ്ര​​​സ് അം​​​ഗ​​​മാ​​​കു​​​ന്ന​​​ത്. 2011ല്‍ ​​​അ​​​ന്ന​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ പ്ര​​​സി​​​ഡ​​​ന്‍​​​ഷ്യ​​​ല്‍ മെ​​​ഡ​​​ല്‍ ഓ​​​ഫ് ഫ്രീ​​​ഡം ന​​​ല്കി ആ​​​ദ​​​രി​​​ച്ചു. ലൂ​​​യി​​​സി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ല്‍ ഒ​​​ബാ​​​മ​​​യും ഹൗ​​​സ് സ്പീ​​​ക്ക​​​ര്‍ നാ​​​ന്‍​​​സി പെ​​​ലോ​​​സി​​​യും ഭ​​​ര​​​ണ​​ക​​ക്ഷി​​യാ​​യ റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ പാ​​​ര്‍​​​ട്ടി​​​യു​​​ടെ നേ​​​താ​​​ക്ക​​​ളും അ​​​നു​​​ശോ​​​ചി​​​ച്ചു.