ജയ്പൂര്‍| കഴിഞ്ഞ 18 മാസമായി താന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായി സംസാരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ രൂപവത്കരിച്ച അന്ന് മുതല്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പൈലറ്റ് ശ്രമിക്കുകയായിരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

അതേസമയം, ബിജെപിലേക്ക് ഇല്ലെന്ന് പറഞ്ഞ പൈലറ്റ് മടങ്ങിവന്നാല്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രിയോട് സംസാരിക്കാതെയാണ് തീരുമാനങ്ങള്‍ പൈലറ്റ് എടുത്തിരുന്നത്.

പരസ്പരം എതിര്‍പ്പുണ്ടാകുമെങ്കിലും ജനാധിപത്യത്തില്‍ സംഭാഷണം അത്യാവിശമാണ്. നൂറിലധികം എം എല്‍ എമാരുടെ പിന്തുണ അവകാശപ്പെടുന്ന ഗെഹ്ലോട്ട് 2018 മുതല്‍ സര്‍ക്കാറിനെതിരേ പൈലറ്റ് ഗൂഡാലോചന നടത്തിയെന്നും പറഞ്ഞു. പൈലറ്റിനൊപ്പം 10,12 എം എല്‍ എമാരെ ഉണ്ടാകുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.