തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 20 പുതിയ ഹോട്ട്‌സ്പോട്ടുകള്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6), പ്രമദം (10), അടൂര്‍ മുനിസിപ്പാലിറ്റി (24, 26), അയിരൂര്‍ (15), താന്നിത്തോട് (3, 4, 5, 6, 7, 8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (35), വേളൂക്കര (5, 7), ചൊവ്വന്നൂര്‍ (1), പാലക്കാട് ജില്ലയിലെ പെരുവെമ്ബ (1), തെങ്കര (5), ശ്രീകൃഷ്ണപുരം (2), കോട്ടയം ജില്ലയിലെ ടിവിപുരം (10), കുമരകം (4), പള്ളിക്കത്തോട് (7), കൊല്ലം ജില്ലയിലെ മേലില (2, 15), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (4), മരിയാപുരം (5, 10, 11), വയനാട് ജില്ലയിലെ കല്‍പ്പറ്റ (18റാട്ടക്കൊല്ലി പണിയ കോളനി), എടവക (2) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം, 6 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് (കണ്ടൈന്‍മെന്റ് സോണ്‍: 4, 5), എരുമേലി (12), തൃക്കൊടിത്താനം (12), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (5), ആനക്കര (3), പറളി (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 285 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.