സൗദി അറേബ്യയില്‍ കോവിഡ്​ പരിശോധന 25 ലക്ഷം കവിഞ്ഞു.വെള്ളിയാഴ്​ച മാത്രം 65,549 സ്രവ സാമ്ബികളുകളാണ്​ പരിശോധിച്ചത്​. രാജ്യത്താകെ 2,560,422 പരിശോധനകള്‍ നടന്നു. ഇതുവരെ 2,45,851 ആളുകളെ രോഗം ബാധിച്ചു എന്ന്​ ​കണ്ടെത്തി​. ഇതില്‍ 1,91,161 ആളുകള്‍ സുഖംപ്രാപിച്ചു.

അതേസമയം 52,283 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,188 പേരുടെ നില ഗുരുതരമാണ്. 37 പേര്‍ ഇന്ന് മരിച്ചു. റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ത്വാഇഫ്, മുബറസ്, അബഹ, ബുറൈദ, ഹഫര്‍ അല്‍ബാത്വിന്‍, തബൂക്ക് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 2,613 പേരില്‍ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.