ജമ്മുകാശ്​മീര്‍: കുപ്​വാര ജില്ലയില്‍ ​ൈസന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ ലഷ്​കര്‍ തീവ്രവാദികള്‍ കൊല്ല​െപ്പട്ടു. അതിര്‍ത്തിയില്‍ നിന്ന്​ 100 മീറ്റര്‍ അകലെ മാത്രമായിരുന്നു സംഭവം. രാജ്യത്തേക്ക്​ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാണ്​ കൊല്ലപ്പെട്ടതെന്ന്​ സൈന്യം അറിയിച്ചു. മരിച്ച തീവ്രവാദികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്​. ഹാന്ദ്​വാര സ്വദേശിയ 23കാരന്‍ ഇദ്​രീസ്​ അഹമ്മദ്​ ഭട്ടാണ്​ കൊല്ലപ്പെട്ടതെന്നും ഇയാള്‍ വാഗാ അതിര്‍ത്തിവഴി പാകിസ്​ഥാനിലേക്ക്​ പരിശീലനത്തിന്​ പോയി തിരികെവരികയായിരുന്നെന്നും സൈനിക വക്​താവ്​ പറഞ്ഞു.