മുംബൈ: വോട്ടര്‍മാരെ വില കുറച്ചു കാണരുതെന്നും ഇന്ദിര ഗാന്ധിയേയും അടല്‍ ബിഹാരി വാജ്​പേയിയേയും പോലെ ശക്തരായ നേതാക്കള്‍ പോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടു​ണ്ടെന്നും എന്‍.സി.പി നേതാവ്​ ശരത്​ പവാര്‍. ശിവസേന മുഖപത്രമായ സാമ്​നക്ക്​ നല്‍കിയ അഭിമുഖത്തിലാണ്​ ശരത്​ പവാര്‍ ഇക്കാര്യം പറഞ്ഞത്​. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ തെരഞ്ഞെടുപ്പ്​ കാലത്ത്​ നടത്തിയ ‘ഞാന്‍ തിരിച്ചു വരും’ എന്ന അവകാശ വാദത്തെ പവാര്‍ നിശിതമായി വിമര്‍ശിച്ചു. ഈ അവകാശവാദത്തെ അഹങ്കാരമായാണ്​ വോട്ടര്‍മാര്‍ കണക്കാക്കിയത്​. ഒരു പാഠം പഠിപ്പിക്കണമെന്ന്​ കരുതി​യിട്ടുണ്ടാകുമെന്നും അ​േദ്ദഹം പറഞ്ഞു.  ജനാധിപത്യത്തിൽ എല്ലാ കാലവും നിങ്ങൾ തന്നെ അധികാരത്തിലിരിക്കുമെന്ന്​ ചിന്തിക്കാൻ കഴിയില്ല. തങ്ങളെ വില കുറച്ചു കാണുന്നത്​ വോട്ടർമാർ സഹിക്കില്ല. അതിശക്തരും വലിയ അടിത്തറയുമുള്ള ഇന്ദിര ഗാന്ധിയേയും അടൽ ബിഹാരി വാജ്​പേയിയേയും പോലുള്ള നേതാക്കളും പരാജയപ്പെട്ടിട്ടുണ്ട്​. …