തി​രു​വ​ന​ന്ത​പു​രം : മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഫ്ളാ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച​യു​ടെ പ്ര​തി​ഷേ​ധം . പ്ര​വ​ര്‍​ത്ത​ക​ര്‍ ഫ്ളാ​റ്റി​ന്‍റെ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ക​രി ഓ​യി​ല്‍ ഒ​ഴി​ക്കു​ക​യും ചെ​യ്തു .

ശി​വ​ശ​ങ്ക​റി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ ഫ്ളാ​റ്റി​ലേ​ക്കാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേധം നടത്തിയത് . സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​രി​ത്തു​മാ​യി ശി​വ​ശ​ങ്ക​ര്‍ ഈ ​ഫ്ളാ​റ്റി​ല്‍ വ​ച്ച്‌ ച​ര്‍​ച്ച ന‌​ട​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് സൂചന.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത് .