കണ്ണൂര്‍: കൊവിഡ് ചികിത്സക്ക് കരുതല്‍ സംവിധാനമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ 700 കിടക്കകള്‍ സജ്ജമാക്കാന്‍ തീരുമാനമായി. . മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി ഉടമകളുടെയും ഐഎംഎ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.ജില്ലയില്‍ ഇന്നലെ 23 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 668 ആയി. ഇവരില്‍ 375 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍, പെരളശ്ശേരി സ്വദേശി 58കാരന്‍, കൊട്ടിയൂര്‍ സ്വദേശി 36കാരന്‍, മൊകേരി സ്വദേശി 41കാരി, കൂത്തുപറമ്ബ് സ്വദേശി 30കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍, ചിറയ്ക്കല്‍ സ്വദേശി 30കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍