ന്യൂ​ഡ​ല്‍​ഹി: ക​ര​സേ​ന​യി​ല്‍ പു​രു​ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു തു​ല്യ​മാ​യ രീ​തി​യി​ല്‍ വ​നി​ത​ക​ള്‍​ക്കും സ്ഥി​രം ക​മ്മീ​ഷ​ന്‍ നി​യ​മ​നം ന​ല്‍​ക​ണ​മെ​ന്ന വി​ധി ന​ട​പ്പാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഒ​രു മാ​സം കൂ​ടി സ​മ​യം അ​നു​വ​ദി​ച്ചു. ആ​റ് മാ​സം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല.

പെര്‍മനെന്റ് കമ്മീഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രതിരോധ മന്ത്രാലയം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം നീട്ടി നല്‍കിയത്. ഫെബ്രുവരിയിലാണ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കും പുരുഷ ഉദ്യോഗസ്ഥരെ പോലെ പെര്‍മനെന്റ് കമ്മീഷന്‍ നടപ്പിലാക്കണമെന്ന വിധി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ശരി വെയ്ക്കുകയും ചെയ്തിരുന്നു.വനിതാ ഉദ്യോഗസ്ഥരെ പെര്‍മനെന്റ് കമ്മീഷനില്‍ ഉള്‍പ്പെടുത്താതെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടന 14 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​നി​ര്‍​വ​ഹ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.