തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. ആശുപത്രി മാനേജ്‌മെന്റുകളുമായി പലഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നിരക്ക് നിശ്ചയിച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വകാര്യ ആശുപത്രികള്‍ സ്വാഗതം ചെയ്തു.

കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. സ്വകാര്യ ആശുപത്രികള്‍ക്കായി നിശ്ചയിച്ച തുക സര്‍ക്കാര്‍ പിന്നീട് നല്‍കും. 1311 സ്വകാര്യ ആശുപത്രികളെക്കൂടി ഇനി കോവിഡ് ചികില്‍സയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. അതോടെ, 6664 ഐസിയു കിടക്കകളും 1470 വെന്റിലേറ്ററുകളും കൂടി ലഭ്യമാകുമെന്നാണ് കണക്ക്.

നിരക്ക് ഇപ്രകാരമാണ് (പ്രതിദിന നിരക്ക്);

ജനറല്‍ വാര്‍ഡ് – 2300 രൂപ

ഹൈഡിസ്‌പെന്‍സറി യൂണിറ്റില്‍ നിരക്ക് – 3300 രൂപ

ഐസിയു – 6500

വെന്റിലേറ്റര്‍ ഐസിയു – 11,500 രൂപ

അതേ സമയം, പിപിഇ കിറ്റുകള്‍ക്ക് വരുന്ന ചെലവ് ഇതില്‍ ഉള്‍പ്പെടില്ല.