ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണരേ​ഖ​യി​ല്‍നി​ന്ന് സൈ​നി​ക പി​ന്മാറ്റ​ത്തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ധാ​ര​ണ​യാ​യി . ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് യി​യും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ധാ​ര​ണയായത് .

സം​ഘ​ര്‍​ഷ​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തു സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം പു​ന​ഃസ്ഥാ​പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഇരുപക്ഷവും സ്വീ​ക​രി​ക്ക​ണം . ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​യി​ല്‍ സ​മാ​ധാ​നം പു​ന​ഃസ്ഥാ​പി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ഇ​രു​വ​രും വീ​ഡി​യോ കോ​ള്‍ വ​ഴി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ സ​മ്മ​തി​ച്ചു . യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണരേ​ഖ​ മാ​നി​ക്കു​മെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ അ​തി​ര്‍​ത്തി ലം​ഘ​ന​ങ്ങ​ള്‍ ഇ​നിയുണ്ടാ​കി​ല്ലെ​ന്നും ഞാ​യ​റാ​ഴ്ച ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യതായി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചു .

അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ന്ന മൂ​ന്നു പ​ട്രോ​ളിംഗ് ​പോയി​ന്‍റു​ക​ളി​ല്‍നി​ന്ന് ഇ​രു​വി​ഭാ​ഗ​ത്തെ​യും സൈ​നി​ക​ര്‍ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ വീ​തം ഇ​ന്ന​ലെ പി​ന്മാറി . ഗ​ല്‍​വാ​ന്‍ താ​ഴ്‌വര​യി​ലെ പോ​യി​ന്‍റ് 14, പോ​യി​ന്‍റ് 15, ഹോ​ട്ട് സ്പ്രിം​ഗ് പ്ര​ദേ​ശ​ത്തെ പോ​യി​ന്‍റ് 17- എ ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സൈ​ന്യം പി​ന്മാ​റി​യ​ത് . ഈ ​മേ​ഖ​ല​ക​ളി​ല്‍ ഇ​പ്പോ​ള്‍ ഇ​രു സേ​ന​ക​ള്‍​ക്കി​ട​യി​ല്‍ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മു​ണ്ട് . ജൂ​ണ്‍ 15 ​ന് 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട പ​ട്രോ​ള്‍ പോ​യി​ന്‍റ് 14ലെ ​താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ളും ചൈ​ന നീ​ക്കംചെ​യ്തു . ചൈ​ന​യു​ടെ പി​ന്മാ​റ്റ​ത്തി​ന്‍റെ ആ​ദ്യപ​ടി മാ​ത്ര​മാ​ണി​ത് . ഇ​ത് യ​ഥാ​ര്‍​ഥ പി​ന്മാറ്റ​മാ​ണോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ക​ര​സേ​നാ വൃ​ത്ത​ങ്ങ​ള്‍ പറയുന്നത് .

ക​ടുത്ത വേ​ന​ലി​ല്‍ മ​ഞ്ഞു​രു​കു​ന്ന​തുമൂ​ലം ഗാ​ല്‍​വാ​ന്‍ ന​ദി​യി​ല്‍ വെ​ള്ള​പ്പൊ​ക്കമുണ്ടാ​യി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നതിനാ​ല്‍ അ​വി​ടെ നി​ല​യു​റ​പ്പി​ക്കാ​നാവാത്തതിനാലാണു ചൈ​ന പി​ന്മാ​റ്റ​ത്തി​ന് ഒ​രു​ങ്ങി​യ​തെ​ന്നും വാദമുണ്ട് . പാം​ഗോം​ഗ് മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​വും ചൈ​ന​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​തേ​പ​ടി നി​ല​നി​ല്‍​ക്കു​ക​യു​മാ​ണ് .

മേ​യി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന് പട്രോ​ളിം​ഗ് നി​ഷേ​ധി​ച്ച പാം​ഗോം​ഗ് ത​ടാ​ക മേ​ഖ​ല​യി​ല്‍ ചൈ​ന നി​ര​വ​ധി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തായാ​ണ് പ്ലാ​ന​റ്റ് ലാ​ബ്സി​ന്‍റെ ഉ​പ​ഗ്ര​ഹചി​ത്ര​ങ്ങ​ളി​ല്‍നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.