തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടും രേഖാമൂലവും അറിയിച്ചിട്ടുണ്ടെന്നും എ.എം.എ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് വ്യക്തമാക്കി. ജൂലായ് ഒന്നിനായിരുന്നു മുഖ്യമന്ത്രിയുമായി ഐഎംഎ കൂടിക്കാഴ്ച നടത്തിയത്.

മൂന്നു കാര്യങ്ങളാണ് സമൂഹവ്യാപനം നടന്നതിന് കാരണമായി െഎ.എം.എ ചൂണ്ടിക്കാട്ടുന്നത്. ഉറവിടമറിയാത്ത കേസുകളാണ് ഇതിലൊന്ന്.
രോഗലക്ഷണങ്ങള്‍ കാണിക്കാതെയുള്ള രോഗവ്യാപനമാണ് രണ്ടാമത്തേത്. ആരോഗ്യപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊറോണ ് പോസിറ്റിവാകുന്നതാണ് മൂന്നാമത്തെ സാഹചര്യം. കോവിഡ് രോഗികളെ ചികിത്സിക്കുന്നവരോ കോവിഡ് വാര്‍ഡില്‍ ജോലിയെടുക്കുന്നവരോ അല്ല സാധാരണ രോഗികളെ ചികിത്സിക്കുന്നവരാണ് രോഗബാധിതരായത്. ഇനിയും ബോധവത്കരണംകൊണ്ട് കാര്യമില്ല. ആളുകള്‍ എവിടെയും അകലവും മാനദണ്ഡങ്ങളും പാലിക്കുന്നില്ല.
ഇളവുകള്‍ ഗുണെത്തക്കാളേറെ ദോഷകരമായി എന്നാണ് വ്യക്തമാവുന്നത്. തനിക്ക് രോഗം വരില്ലെന്നാണ് ഓരോരുത്തരുടെയും ധാരണ. അപകടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്- സംഘടന ചൂണ്ടിക്കാട്ടി.