മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ടു​ന്ന​തി​ലും തി​രി​മ​റി. മെ​ക്സി​ക്കോ​യ്ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം. ദി​വ​സ​ങ്ങ​ളാ​യി മെ​ക്സി​ക്കോ മ​ര​ണ നി​ര​ക്ക് കു​റ​ച്ചാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നി​ല​വി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​തി​നേ​ക്കാ​ള്‍ 10,000 പേ​രെ​ങ്കി​ലും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. മെ​ക്സി​ക്ക​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും ദി ​ഫി​നാ​ന്‍​ഷ്യ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. നി​ല​വി​ലെ മ​ര​ണ​നി​ര​ക്കി​നേ​ക്കാ​ള്‍ 3.5 ഇ​ര​ട്ടി​യെ​ങ്കി​ലും കൂ​ടു​ത​ലാ​യി​രി​ക്കാം യ​ഥാ​ര്‍​ഥ മ​ര​ണ നി​ര​ക്കെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍.

രാ​ജ്യ​ത്ത് ആ​റ് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും 78,000 പേ​രെ​ങ്കി​ലും വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ടാ​കാ​മെ​ന്നു​മാ​ണ് ഇ​ത്ത​രം സ്വ​കാ​ര്യ പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 2,45,251 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും 29,843 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് മെ​ക്സി​ക്ക​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്ക്.