‘ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് പരിശോധനകള്‍ വേഗത്തിലാക്കി. രാജ്യത്തിതുവരെ ഒരുകോടിയോളം പരിശോധനയാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,42,383 സാമ്ബിളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാമ്ബിളുകള്‍- 98,40,132. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1087 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 780 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 307 ഉം ആണ്.

കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തുടരുന്നത് ആശ്വാസമാകുകയാണ്. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,58,793 എണ്ണം അധികമായി.തന്മൂലം രോഗ മുക്തി നിരക്ക് 60.81 ശതമാനമായി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,335 പേരാണ് കോവിഡ്-19 രോഗമുക്തരായത്. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,94,226 ആണ്.നിലവില്‍ 2,35,433 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.