തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ രജനികാന്ത്. പ്രതികളായ പോലീസുകാരെ വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകന്‍ ബെന്നിക്സിനും നീതി ലഭിക്കണമെന്നും രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു.”തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതും മജിസ്‌ട്രേറ്റിനെ കേസന്വേഷിക്കുന്നതില്‍ പൊലീസ് നിന്ന് തടയാന്‍ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കും ശിക്ഷ ഉറപ്പാക്കണം. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്”- രജനികാന്ത് കുറിച്ചു.