തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രോഗം ബാധിച്ചവരുടെ കൂട്ടത്തില്‍ 9 പേര്‍ സിഐഎസ്‌എഫ് ജവാന്മാര്‍. സുരക്ഷാ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട പട്ടാളക്കാര്‍ക്ക് കൂട്ടത്തോടെ രോഗം വന്നത് ഭീതി പരത്തിയിട്ടുണ്ട്. പട്ടാളക്കാര്‍ക്ക് കോവിഡ് വന്നത് കൂടിതല്‍ ഭീതിയിലാക്കിയിരിക്കുന്നത് പോലീസുകാരെയാണ്. പട്ടാളക്കാരേക്കാള്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെടുന്നവര്‍ പോലീസാണ്. തങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടോ എന്ന സംശയത്തിലാണ് ഒരോ പോലീസുകാരും.

മുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവിടുത്തെ കോവിഡ് രോഗികളെല്ലാം പ്രവാസികളാണ് എന്നു സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും പെടാപാട് നടത്തുമ്ബോള്‍ പുറത്തു വരുന്ന ഇത്തരം കണക്കുകള്‍ ജനങ്ങളേയും ഭയത്തിലാക്കുന്നുണ്ട്.

കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതല്‍ കണ്ടെയ്‌ന്റെ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മലപ്പുറം ജില്ലയിലെ എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.. പൊന്നാനി താലൂക്കില്‍ ജലൈ ആറിന് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാസ്‌കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നത്തും. മാര്‍ക്കറ്റുകളിലും കോവിഡ് പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കും.