ന്യൂഡല്‍ഹി: ലോകമാകെ ദുരിതം വിതയ്ക്കുന്ന കൊവിഡ് വൈറസിനെതിരെ വാസ്കിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍.. അമേരിക്ക,​ ബ്രിട്ടന്‍,​ റഷ്യ,​,​ ചൈന എന്നിവിടങ്ങളില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിലും കൊവിഡ് 19 വാക്സിന്‍ വികസിപ്പിച്ചിരിക്കുന്ന എന്ന ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത് . ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ ടി..എം(COVAXIN™️) എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ വാക്സിന്‍ വികസിപ്പിച്ചെടുത്തത്

.വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.ഐ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലായ് മുതല്‍ തന്നെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിന്‍ വികസിപ്പിച്ചെടുത്തത്

. മനുഷ്യരിലെ പരീക്ഷണമാണ് നിര്‍ണായക കടമ്ബ. ഇത് വിജയകരായി പൂര്‍ത്തിയാക്കിയാല്‍ ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തിച്ച്‌ ചരിത്രം കുറിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.