ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശിയായ ഹരികൃഷ്ണ (23) നാണ് മരിച്ചത്.

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എം.എസ്‍.സി സ്ട്രക്ചറൽ എൻജിനിയറിംങ് വിദ്യാർഥിയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഹരികൃഷ്ണൻ താമസിച്ചിരുന്നത്.

മലയാളി വിദ്യാർഥികളായ സുഹൃത്തുക്കളാണ് കിടപ്പുമുറിയിൽ ഹരികൃഷ്ണനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.