നേപ്പാള്‍ 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ക്വാളിഫയറില്‍ എത്തിയതിനുള്ള ആഘോഷമാണ്. അതും അവസാന പന്ത്രണ്ടു മത്സരങ്ങളില്‍ പതിനൊന്നും ജയിച്ചാണ് അവരീ നേട്ടത്തില്‍ എത്തുന്നത്. എന്നിരുന്നാലും അവര് വേള്‍ഡ് കപ്പില്‍ കളിക്കാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം. ഒന്നാമത്തെ കാരണം വെറും പത്തു ടീമാണ് അടുത്ത വേള്‍ഡ് കപ്പില്‍.

റാങ്കിങ് നോക്കി ഏഴു ടീം ഓള്‍റെഡി ക്വാളിഫൈഡ് ആണ്. India, New Zealand, England, Australia, Bangladesh, Pakistan, Afghanistan. ഇനി West Indies, Sri Lanka, Ireland South Africa എന്നിവരില്‍ നിന്ന് ഒരു ടീം കൂടെ ഓട്ടമാറ്റിക് ക്വാളിഫൈഡ് ആവും.

ഇതിലെ ബാക്കി മൂന്നു ടീമും സിംബാബ്വെ, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് തുടങ്ങിയ ടീമുകളും അടങ്ങുന്ന ക്വാളിഫയറില്‍ ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകളാണ് ബാക്കിയുള്ള രണ്ടേ രണ്ടു സ്‌പോട്ടില്‍ എത്താന്‍ പോവുന്നത്.

മുന്‍പത്തെ പോലെ പതിനാറു ടീമൊക്കെ ഉള്ള വേള്‍ഡ് കപ്പ് ആയിരുന്നേല്‍ ഒരുപക്ഷെ അവര്‍ക്ക് ചാന്‍സ് ഉണ്ടായേനെ.