തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി യൂത്ത് കോൺഗ്രസും പ്രദർശിപ്പിക്കും. ഇടതു സംഘടനകളുടെ നീക്കത്തിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

ബിബിസി ഡോക്യുമെന്‍ററി കാമ്പസുകളിലുൾപ്പെടെ കേരളത്തിലുടനീളം പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അറിയിച്ചു.

ബിബിസിയുടെ ഡോക്യുമെന്‍ററി വിവാദത്തിൽ കേന്ദ്രസർക്കാരിന്‍റെ വിലക്കിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐയാണ് ആദ്യം രംഗത്തെത്തിയത്. ഡോക്യുമെന്‍ററി രാജ്യം മുഴുവൻ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.